17 മണിക്കൂർ യാത്ര; സുനിത വില്യംസും സംഘവും ബുധനാഴ്ച ഭൂമിയിലെത്തും
ഫ്ലോറിഡ: കാത്തിരിപ്പനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച (ഇന്ത്യൻ സമയം പുലർച്ചെ 3.30) ഭൂമിയിൽ തിരിച്ചെത്തും. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന കടലിലായിരിക്കും പേടകം ഇറങ്ങുക. നാസയുടെ റിപ്പോർട്ട് പ്രകാരം, യുഎസ് സമയം വൈകീട്ട് 5.57 ഓടെ സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകം പതിക്കുമെന്നാണ് പ്രതീക്ഷ. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇവർ തിരിച്ചെത്തും. ക്രൂ-9 സംഘത്തിലെ അംഗങ്ങളായ സുനിത വില്യംസും ബുച്ച് വിൽമോറും കൂടാതെ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനേവ് എന്നിവരും ഈ യാത്രയിൽ ഉൾപ്പെടും. അതേസമയം, ക്രൂ-10 സംഘത്തിൽപ്പെട്ട ബഹിരാകാശ സഞ്ചാരികൾ കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചിരുന്നു.